കണ്ണൂർ: യുഡിഎഫ് തെരഞ്ഞെടുപ്പ് ജാഥ ആരംഭിക്കുന്നതിന് മുൻപ് തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്. എത്ര സീറ്റ് ചോദിക്കണമെന്ന കാര്യം ലീഗ് പാർട്ടി യോഗം കഴിഞ്ഞ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സീറ്റ് ചോദിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് അട്ടിമറി ജയം നടത്തിയ കളമശേരി ശാന്തമാണെന്നും അവിടെ കാര്യമായ കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നും മജീദ് കണ്ണൂരിൽ പറഞ്ഞു.