കണ്ണൂർ: ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്‌തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്. ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട ജി855 നമ്പർഗോ എയർ വിമാനത്തിലാണ് ഇയാൾ യാത്ര ചെയ്‌തത്. പതിനാറാം തിയതിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ യാത്ര ചെയ്‌ത ദിവസം കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങളും 12ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിക്കും. ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിലാണ്.
ഒമാനിലെ മലയാളി യാത്ര ചെയ്‌തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് - covid
ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട ജി855 നമ്പർ ഗോ എയർ വിമാനത്തിലാണ് ഇയാൾ യാത്ര ചെയ്‌തത്.