കണ്ണൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തിനെത്തുടര്‍ന്ന് പ്രവര്‍ത്തനം താളം തെറ്റി പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫിസ്. പയ്യന്നൂരില്‍ നിലവിലുള്ളത് ജോയിന്‍റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ, ഒരു ഹെഡ് ക്ലര്‍ക്ക്, രണ്ട് ക്ലര്‍ക്ക് എന്നിവരാണ്. കൂടാതെ താല്‍ക്കാലിക നിയമനത്തിലുള്ള ഒരു ഡ്രൈവറും, ഒരു പി.ടി.എസുമുണ്ട്.
ഓഫിസ് പ്രവര്‍ത്തനത്തിനായി ആവശ്യമുള്ള അറ്റന്‍ഡറെയോ പ്യൂണിനെയോ നിയമിച്ചിട്ടില്ല. ഈ രീതിയില്‍ ഓഫിസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരില്‍ ആരെങ്കിലും അവധിയില്‍ പോയാല്‍ ഓഫിസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകുന്നുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സബ് ആര്‍.ടി. ഓഫിസിന്‍റെ പ്രവര്‍ത്തനത്തിനായി ജോയിന്‍റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് പുറമെ രണ്ട് എം.വി.ഐ, മൂന്ന് എ.എം.വി.ഐ, ഒരു ജൂനിയര്‍ സൂപ്രണ്ട് അല്ലെങ്കില്‍ രണ്ട് ഹെഡ് ക്ലര്‍ക്ക്, ആറ് ക്ലര്‍ക്കുമാര്‍, ഒരു ടൈപ്പിസ്റ്റ്, ഒരു ഓഫിസ് അറ്റന്‍ഡന്‍റ്, ഒരു അറ്റന്‍ഡര്‍, ഒരു പി.ടി.എസ് എന്നിവര്‍ അത്യാവശ്യമാണ്. പയ്യന്നൂരിനൊപ്പം ആരംഭിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചപ്പോള്‍ പയ്യന്നൂരിനോട് അവഗണന തുടരുകയാണെന്നും ആരോപണമുണ്ട്.