ETV Bharat / state

'ആദ്യക്ഷരങ്ങളുടെ മഷി ഇല്ലാതാക്കരുത്': കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എൽ പി സ്‌കൂൾ നാശത്തിന്‍റെ വക്കിൽ - മാങ്ങാട്

140 വർഷത്തെ പഴക്കമുള്ള സ്‌കൂളാണ് കണ്ണൂർ മാങ്ങാട്ട് എൽ പി സ്‌കൂൾ. ദേശീയപാത വികസനത്തിനായി വിദ്യാലയത്തിന്‍റെ ഒരു ഭാഗം പൊളിച്ചുമാറ്റിയതോടെ സ്‌കൂളിന് പ്രവർത്തിക്കാൻ വേണ്ടത്ര സ്ഥലമില്ലാതെയായി.

kannur mangat lp school in crisis  kannur mangat lp school  mangat lp school kannur  lp school mangat kannur  kannur school in crisis  kannur latest news  കണ്ണൂർ  കണ്ണൂർ സ്‌കൂൾ  കണ്ണൂർ എൽ പി സ്‌കൂൾ  മങ്ങാട്ട് എൽ പി സ്‌കൂൾ  കണ്ണൂർ മാങ്ങാട്ട് എൽ പി സ്‌കൂൾ  മാങ്ങാട്ട് എൽ പി സ്‌കൂൾ ദുരവസ്ഥ  എൽ പി സ്‌കൂൾ ദുരവസ്ഥ  ദേശീയപാത വികസനം കണ്ണൂർ മാങ്ങാട്ട്  മാങ്ങാട്  മാങ്ങാട്ട്
മാങ്ങാട്ട് എൽ പി സ്‌കൂൾ
author img

By

Published : Feb 16, 2023, 2:16 PM IST

കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എൽ പി സ്‌കൂൾ നാശത്തിന്‍റെ വക്കിൽ

കണ്ണൂർ: വിദ്യാലയങ്ങളെല്ലാം നാടിന്‍റെ ചരിത്രത്തിന്‍റെ സാക്ഷികളാണ്. ഒരു നാടിന്‍റെ ആകെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായുള്ള വളർച്ചയ്ക്ക് അടിത്തറ പാകിയ ഇടങ്ങൾ. അങ്ങനെയൊരു വിദ്യാലയമാണ് കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എൽ പി സ്‌കൂൾ. ഏതാണ്ട് 140 വർഷത്തെ പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. വിദ്യാർഥികൾ കയറിയും ഇറങ്ങിയും ഒരു നാടിന്‍റെ ആകെ ഗൃഹാതുരത്വവും സംസ്‌കാരവും ഉറങ്ങുന്ന ഭൂമിക. എന്നാൽ, ആ വിദ്യാലയം ഇന്ന് മരണക്കിടക്കയിലാണ്.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൻ്റെ ഒരു പാതി പൊളിച്ചു മാറ്റിയതോടെ വിദ്യാലയത്തിൻ്റെ പ്രവർത്തനങ്ങൾക്ക് സ്ഥല സൗകര്യങ്ങളുടെ പ്രതിസന്ധി രൂപപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്‍റിനെ ബന്ധപ്പെട്ടെങ്കിലും ഒരു തുടർ നടപടിയും ഉണ്ടായില്ല. നിരുത്തരവാദപരമായ മാനേജ്മെന്‍റിന്‍റെ സമീപനമാണ് ഇന്ന് വിദ്യാലയത്തിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് വെല്ലുവിളി തീർക്കുന്നത്.

സി കെ കൃഷ്‌ണൻ മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിൻ്റെ മാനേജർ. 2008 ൽ അദ്ദേഹം മരിച്ചതോടെ ഉടമസ്ഥാവകാശം ഭാര്യയുടെയും അഞ്ച് മക്കളുടെയും പേരിലേക്ക് മാറി. എന്നാൽ മക്കൾ തമ്മിലുള്ള സ്വത്ത് തർക്കമാണ് വിദ്യാർഥികളുടെ ഭാവി പോലും അനാഥമാക്കുന്ന തരത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.

ഒന്നേകാൽ കോടിയിലേറെ രൂപ ഹൈവേ വികസനത്തിൻ്റെ ഭാഗമായി കുടുംബത്തിന് കിട്ടിയെങ്കിലും. കുടുംബ പോര് വിദ്യാലയത്തിൻ്റെ ഭാവിക്ക് പോലും ഭംഗം വരുത്തുകയാണ്. പ്രീ പ്രൈമറി അടക്കം 10 ക്ലാസുകളാണ് വിദ്യാലയത്തിൽ ഉള്ളത്. 11 ടീച്ചർമാരടക്കം 200 ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മാനേജ്മെന്‍റിൻ്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും പിടിഎയും വിദ്യാർഥികളും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.