ETV Bharat / state

പ്രവാസികളെ വരവേറ്റ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം - കണ്ണൂർ കൊവിഡ്

182 യാത്രക്കാരുമായാണ് ദുബായില്‍ നിന്നും വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികൾ

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം  Kannur International airport  ദുബൈ പ്രവാസി  expat from dubai  കണ്ണൂർ കൊവിഡ്  kannur covid
പ്രവാസികളെ വരവേറ്റ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം
author img

By

Published : May 13, 2020, 12:14 AM IST

Updated : May 13, 2020, 10:15 AM IST

കണ്ണൂർ: പ്രവാസികളെ സ്വാഗതം ചെയ്‌ത് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം. ദുബായില്‍ നിന്നുള്ള 182 യാത്രക്കാരുമായി എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തി. യാത്രക്കാരില്‍ 162 മുതിര്‍ന്നവരും, 15 കുട്ടികളും, അഞ്ചു നവജാത ശിശുക്കളും ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ അഞ്ചരക്കണ്ടി കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം  Kannur International airport  ദുബൈ പ്രവാസി  expat from dubai  കണ്ണൂർ കൊവിഡ്  kannur covid
ഇന്ന് രാത്രി 7.30നാണ് എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനമെത്തിയത്

കാസര്‍കോട്- 48, കോഴിക്കോട്- 12, മലപ്പുറം - 8, തൃശൂര്‍ - 1, വയനാട്-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാര്‍. മാഹി സ്വദേശികളായ മൂന്ന് പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ ഹോം ക്വാറന്‍റൈനിൽ വിട്ടു. സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്‌ഡ് ടാക്‌സികളിലുമാണ് ഇവരെ വീടുകളിലേക്ക് അയച്ചത്.ഗര്‍ഭിണികള്‍, അവരുടെ ഭർത്താക്കന്മാർ, 14 വയസിന് താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്.

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം  Kannur International airport  ദുബൈ പ്രവാസി  expat from dubai  കണ്ണൂർ കൊവിഡ്  kannur covid
പ്രവാസികളെ വരവേറ്റ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും വിപുലമായ സംവിധാനമാണ് ജില്ലാ ഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്. പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു, മറ്റ്‌ വകുപ്പ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടു. യാത്രക്കാരുടെ സ്‌ക്രീനിങ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി ആരോഗ്യ വകുപ്പിന്‍റെ അഞ്ച് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ച് ആശുപത്രിലേക്ക് അയച്ചു. ഇവരുടെ ലഗേജ് പരിശോധനയും പ്രത്യേകമായാണ് നടത്തിയത്.

മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്കുശേഷം ഓരോ ജില്ലക്കും സജ്ജീകരിച്ച പ്രത്യേക ഇരിപ്പിടങ്ങളിലേക്ക് മാറ്റി. ജില്ലയിലെ കൊവിഡ് കെയര്‍ സെന്‍ററുകളിലും, മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളില്‍ യാത്രയാക്കി. ഓരോ ജില്ലകളിലുള്ളവർക്കും പ്രത്യേകം കെഎസ്ആര്‍ടിസി ബസുകളാണ് സജ്ജമാക്കിയത്. സൗദിയിലെ റിയാദില്‍ നിന്നും കണ്ണൂരിലേക്കുള്ള പ്രത്യേക വിമാനം ഈ മാസം 20 ന് എത്തും.

Last Updated : May 13, 2020, 10:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.