കണ്ണൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെപിസിസി നേതൃമാറ്റം ഉണ്ടാകുമെന്ന് കെ സുധാകരൻ എംപി. കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ചല്ല പ്രവർത്തിക്കുന്നതെന്നും രണ്ട് ഗ്രൂപ്പുകൾ എതിർത്തപ്പോഴും ഡിസിസി പ്രസിഡൻ്റായ വ്യക്തിയാണ് താനെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് മാറുന്ന കാര്യം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അറിയാമെന്നും ഇപ്പോൾ തൽക്കാലം ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ യുഡിഎഫ് കരട് നിയമം പ്രസിദ്ധീകരിച്ചത് പൊതുജനങ്ങളുടെ കൂടി അഭിപ്രായം തേടാനാണെന്നും പോരായ്‌മകൾ ചൂണ്ടിക്കാണിക്കാമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശ വിവാദങ്ങൾ ഒതുക്കിയത് പിണറായി വിജയൻ്റെ രാഷ്ട്രീയ തന്ത്രമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ല. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തില്‍ ഒരിക്കലും കണ്ടിട്ടില്ല. മുന്‍പ് പിണറായിയെക്കുറിച്ച് ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തിരുത്തിയിട്ടുള്ള ആളാണ് താന്‍. പിണറായി അഴിമതിക്കാരന്‍ ആയപ്പോഴാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.