കണ്ണൂർ: പാനൂർ കൊലപാതകം ദൗർഭാഗ്യകരമായ സംഭവമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കൊലപാതകം ആസൂത്രിതമല്ലെന്നും സിപിഎം പ്രാദേശിക നേതാക്കളെ മർദിച്ചതാണ് സംഘർഷങ്ങളുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനയെും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്.
പാനൂർ കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം
പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ