കണ്ണൂർ: സ്വപ്‌ന പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ വസ്‌തുതാപരമായ കാര്യങ്ങൾ ഉണ്ടങ്കിൽ പരാതി എഴുതി നൽകിയാൽ അന്വേഷിക്കാൻ തയ്യാറാണെന്ന് മന്ത്രി ഇ.പി ജയരാജൻ. അന്വേഷണം ശരിയായ നിലയിൽ മുന്നോട്ട് പോകുകയാണ്. അത് പൂർത്തിയാകുമ്പോൾ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ മാലപ്പടക്കം പോലെ പൊട്ടിപ്പോകുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെയും പൊലീസ് സേനയുടെയും മികച്ച പ്രവർത്തനങ്ങളും ഇതിനോട് ജനങ്ങൾ സഹകരിച്ചതുമാണ് കണ്ണൂർ ജില്ലയിൽ കൊറോണ വൈറസിനെ നിയന്ത്രിക്കാൻ കാരണമായതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രോഗികളുടെ വിവരങ്ങൾ മറച്ച് വെക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. ജില്ലയിലെ രോഗ ബാധിതരുടെ നിരക്ക് പൂജ്യമാക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.