ETV Bharat / state

കണ്ണൂരില്‍ തറക്കല്ലിട്ട പദ്ധതി കര്‍ണാടകയില്‍ തുടങ്ങി; കേരള സര്‍ക്കാര്‍ നോക്കുകുത്തിയെന്ന് നാട്ടുകാര്‍ - കോസ്റ്റ് ഗാർഡ് അക്കാദമി ശില സ്ഥാപനം

Irinave Coast Guard Academy land issue: കണ്ണപുരം ഇടക്കെപുറത്തിനടുത്തു കോസ്റ്റ് ഗാർഡ് അക്കാദമിക്കായി അനുവദിച്ച ഭൂമി കാടുകയറി നശിക്കുന്നു. അക്കാദമി യാഥാർഥ്യമാകാത്തത് വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാത്തതിനാൽ. സർക്കാർ ഏറ്റെടുത്ത് പുതിയ പദ്ധതി ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.

Irinave Coast Guard Academy land  Coast Guard Academy crisis  ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമി  കോസ്റ്റ് ഗാർഡ് അക്കാദമി ഭൂമി നശിക്കുന്നു  കണ്ണൂർ കോസ്റ്റ് ഗാർഡ് അക്കാദമി  kannur Irinave Coast Guard Academy land issue  govt on Coast Guard Academy land issue kannur  സർക്കാർ നിലപാട് കോസ്റ്റ് ഗാർഡ് അക്കാദമി ഭൂമി  കോസ്റ്റ് ഗാർഡ് അക്കാദമി ശില സ്ഥാപനം  ak antony Coast Guard Academy land kannur
Irinave Coast Guard Academy land issue
author img

By ETV Bharat Kerala Team

Published : Nov 25, 2023, 3:07 PM IST

പൊതുപ്രവർത്തകന്‍റെ പ്രതികരണം

കണ്ണൂർ: ഇരിണാവിൽ കോസ്റ്റ് ഗാർഡ് അക്കാദമിക്കായി അനുവദിച്ച ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു (Irinave Coast Guard Academy land issue). കണ്ണൂർ ജില്ലയിലെ വൻ വികസന സാധ്യത മുന്നിൽ കണ്ടാണ് കണ്ണപുരം ഇടക്കെപുറത്തിനടുത്തു കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. 2011 യുപിഎ ഭരണ കാലത്ത് എ കെ ആന്‍റണി (A K Antony) പ്രതിരോധ മന്ത്രി ആയിരിക്കെ കോസ്റ്റ് ഗാർഡ് അക്കാദമിക്ക് ശിലയിട്ടു.

പുഴയുടെയും കൈപ്പാടിന്‍റെയും (വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളും അവിടെ നടക്കുന്ന പരമ്പരാഗത കൃഷി രീതിയും അറിയപ്പെടുന്നത് കൈപ്പാടെന്നാണ്) തീരത്ത് ആയതിനാൽ നിരവധി പേർക്ക് തൊഴിൽ സാധ്യത എന്ന സ്വപ്‌നവും പദ്ധതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ കാലം ഇത്ര ആയിട്ടും ശില ഇട്ടതൊഴിച്ചാൽ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. പാപ്പിനിശ്ശേരി കല്യാശ്ശേരി പഞ്ചായത്തിൽപ്പെടുന്ന 164 ഏക്കർ ഭൂമിയും പ്രസ്‌തുത പദ്ധതിക്കായി ഏറ്റെടുത്തിരുന്നു.

ഇന്ന് കാട് കയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. ചതുപ്പ് നിലവും കണ്ടലും നിറഞ്ഞ സ്ഥലത്ത് അക്കാദമി സ്ഥാപിക്കുന്നതിനായി കേന്ദ്ര, വനം- പരിസ്ഥിതി മാന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് തുടർ നടപടികൾ എങ്ങും എത്താതെ പോയതിന് ഒരു കാരണം. മറ്റ് സാങ്കേതിക കാരണങ്ങളും അക്കാദമി പ്രവർത്തനം തുടങ്ങുന്നതിന് തടസമായി.

അക്കാദമിയുടെ നിർമാണത്തിനായി 500 കോടി രൂപയായിരുന്നു അനുവദിച്ചത്. സാങ്കേതിക തടസങ്ങളെ തുടർന്ന് പദ്ധതി കർണാടകയിലേക്ക് (Karnataka) മാറ്റിയതോടെ നിലവിൽ പദ്ധതിക്കായ് അനുവദിച്ച സ്ഥലം കാടുമൂടി കിടക്കുകയാണ്. മൂന്ന് സുരക്ഷ ജീവനക്കാർ ഇവിടെയുണ്ടെങ്കിലും രാത്രി കാലങ്ങളിൽ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു.

ഏഴിമല നേവൽ അക്കാദമിയും (Indian Naval Academy, Ezhimala) റെയിൽവേ സ്റ്റേഷനും ഒക്കെ ഉള്ളതുകൊണ്ടാണ് കോസ്റ്റൽ അക്കാദമിക്കായി (Coast Guard Academy) ഈ സ്ഥലം തെരഞ്ഞെടുത്തത്. അക്കാദമി തുടങ്ങുന്നതിന്‍റെ ഭാഗമായാണ് പാപ്പിനിശ്ശേരി പഴയങ്ങാടി കെഎസ്‌ടിപി റോഡ് പോലും വികസിപ്പിച്ചത്. പക്ഷേ, മറ്റു വികസന സാധ്യതകൾ എല്ലാം പൂർണതയിൽ എത്തിയെങ്കിലും കോസ്റ്റൽ അക്കാദമി കണ്ണൂര്‍ വിട്ട് കര്‍ണാടകയിലേക്ക് പോയെന്നതാണ് യാഥാര്‍ഥ്യം.

ഒരു കാലത്ത് മികച്ച രണ്ട് വിള കൈപ്പാട് കൃഷി നടത്തിയിരുന്ന ഭൂമി കൂടിയാണ് ഈ പ്രദേശം. ഒന്നുകിൽ സർക്കാർ മുൻ കൈ എടുത്ത് പദ്ധതി ആരംഭിക്കണം, സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ ഭൂമി തിരിച്ചെടുക്കണം.ഇതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ വികസന സാധ്യത മുന്‍ നിര്‍ത്തി പുതിയ സംരംഭങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.