കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. 46 ലക്ഷത്തിന്‍റെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് സ്വദേശിനിയായ യുവതി കസ്റ്റംസ് പിടിയിലായി. ഷാർജയിൽ നിന്നെത്തിയ യുവതി 883 ഗ്രാം സ്വർണമാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
