ETV Bharat / state

കണ്ണൂർ സ്വദേശിയുടെ നാലാമത്തെ പരിശോധനാ ഫലം നെഗറ്റീവ് - കണ്ണൂർ സ്വദേശിയുടെ നാലാമത്തെ പരിശോധനാ ഫലം നെഗറ്റീവ്

ഇയാളുടെ ഡിസ്ചാർജ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.

Fourth test result of Kannur resident is negative  കണ്ണൂർ സ്വദേശിയുടെ നാലാമത്തെ പരിശോധനാ ഫലം നെഗറ്റീവ്  കൊവിഡ് 19
കണ്ണൂർ
author img

By

Published : Mar 20, 2020, 11:01 AM IST

കണ്ണൂർ: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ നാലാമത്തെ പരിശോധനാ ഫലം നെഗറ്റീവ്. ഇയാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും. ഇയാളുടെ മകൻ, ഭാര്യ , അമ്മ, ചികിത്സിച്ച ഡോക്ടർ എന്നിവർക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പതിന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് എത്തിയത്. പയ്യന്നൂരിലെ ഒരു ക്ലിനിക്കില്‍ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.