കണ്ണൂര്‍: ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാനെത്തിയ പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മാധ്യമപ്രവർത്തകനെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പ്രമുഖ സായാഹ്നപത്രത്തിലെ സബ് എഡിറ്ററും വേങ്ങാട് സ്വദേശിയുമായ പ്രദീപൻ തൈക്കണ്ടിയെയാണ് മട്ടന്നൂർ സിഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇയാൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള പരാതികളുണ്ടായിരുന്നു. എന്നാൽ ഉന്നതസ്വാധീനം ഉപയോഗിച്ച് കേസുകൾ ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നാണ് ആരോപണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.