കണ്ണൂര്‍: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പോസ്റ്റോഫീസ് അടച്ചു. ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോസ്റ്റോഫീസ് അടച്ചിട്ടത്. ഈ മാസം 27 വരെയാണ് സ്ഥാപനം അടച്ചിടുന്നത്. ആദ്യം ഒരു പോസ്റ്റുമാനാണ് കൊവിഡ് പോസിറ്റീവായത്. തുടർന്നാണ് 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള ജീവനക്കാരെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഈ വിഭാഗത്തെ കൊവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
ജീവനക്കാര്‍ക്ക് കൊവിഡ്; തളിപ്പറമ്പ് പോസ്റ്റോഫീസ് അടച്ചു - covid 19
11 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 27 വരെ സ്ഥാപനം അടച്ചിടും.