ETV Bharat / state

കണ്ണൂരിൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു - kannur election

ത്രിതല പഞ്ചായത്തുകളിലേക്കും കോര്‍പറേഷനിലേക്കുമുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി, പത്ത് മണി, 12 മണി, ഉച്ചയ്ക്ക് രണ്ട് മണി എന്നിങ്ങനെയാണ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയക്രമം

കണ്ണൂരിൽ പോളിങ് സാമഗ്രികളുടെ വിതരണം  കണ്ണൂർ തെരഞ്ഞെെടുപ്പ്  പോളിങ് സാമഗ്രികളുടെ വിതരണം  Distribution of polling materials started in Kannur  kannur election  Distribution of polling materials
കണ്ണൂരിൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
author img

By

Published : Dec 13, 2020, 10:34 AM IST

Updated : Dec 13, 2020, 11:12 AM IST

കണ്ണൂർ: കണ്ണൂരിൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വിതരണത്തിനായി ജില്ലയില്‍ 20 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളാണ് കണ്ണൂര്‍ കോര്‍പറേഷനിലെ വിതരണ കേന്ദ്രം. കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലേക്കും കോര്‍പറേഷനിലേക്കുമുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി, പത്ത് മണി, 12 മണി, ഉച്ചയ്ക്ക് രണ്ട് മണി എന്നിങ്ങനെ നാല് സമയങ്ങളിലായാണ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.

കണ്ണൂരിൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

ഗവ. ഐടിഐ, മാടായി (കല്ല്യാശ്ശേരി), പയ്യന്നൂര്‍ കോളജ്, എടാട്ട് (പയ്യന്നൂര്‍ ), തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (തളിപ്പറമ്പ), കെപിസി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, പട്ടാന്നൂര്‍ (ഇരിക്കൂര്‍), രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ചിറക്കല്‍ (കണ്ണൂര്‍), സിഎച്ച്എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍, എളയാവൂര്‍ (എടക്കാട്), തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് (തലശ്ശേരി), കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് (കൂത്തുപറമ്പ്), രാജീവ് ഗാന്ധി സ്‌മാരക ഹയര്‍ സെക്കൻഡറി സ്‌കൂള്‍, മൊകേരി (പാനൂര്‍), മട്ടന്നൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (ഇരിട്ടി), സെന്‍റ് ജോണ്‍സ് യുപി സ്‌കൂള്‍, തൊണ്ടിയില്‍ (പേരാവൂര്‍) എന്നിവിടങ്ങളാണ് ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങള്‍.

തളിപ്പറമ്പ സര്‍ സയ്യിദ് കോളജ് (തളിപ്പറമ്പ), ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍, മാങ്ങാട്ടുവയല്‍ (കൂത്തുപറമ്പ), ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (തലശ്ശേരി), പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍ (പയ്യന്നൂര്‍), ചാവശ്ശേരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (ഇരിട്ടി), പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (പാനൂര്‍), ശ്രീകണ്‌ഠാപുരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (ശ്രീകണ്‌ഠാപുരം), ഗവ എഞ്ചിനീയറിങ് കോളജ്, കണ്ണൂര്‍ (ആന്തൂര്‍) എന്നിവയാണ് മുനിസിപ്പാലിറ്റികളിലെ വിതരണ കേന്ദ്രങ്ങള്‍.

Last Updated : Dec 13, 2020, 11:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.