ETV Bharat / state

വിവിധ കേസുകളിൽ പ്രതികളായ നാല് പേർ പിടിയിൽ - വിവിധ കേസുകളിൽ പ്രതി

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു

culprits booked  kannur culprits arrested  kannur crime news  വിവിധ കേസുകളിൽ പ്രതികളായ നാല് പേർ പിടിയിൽ  നാല് പേർ പിടിയിൽ  വിവിധ കേസുകളിൽ പ്രതി  കണ്ണൂർ ക്രൈം വാർത്ത
വിവിധ കേസുകളിൽ പ്രതികളായ നാല് പേർ പിടിയിൽ
author img

By

Published : Mar 17, 2021, 10:51 PM IST

കണ്ണൂർ: ഗാർഹിക പീഡനം, വഞ്ചന, വ്യാജ സിഡി തുടങ്ങിയ കേസുകളിൽ പ്രതികളായ നാല് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തു. പുതിയപുരയിൽ ഇബ്രാഹിം (48), കൊല്ലംപറമ്പിൽ സന്തോഷ്‌ (43), നടുവിൽ സ്വദേശി മുഹമ്മദ്‌ റഫീഖ്, പാറോൽ നിസാർ (34) എന്നിവരെയാണ് എസ്ഐ സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. 2014 ലെ വഞ്ചനാകേസുമായി ബന്ധപ്പെട്ടാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്‌തത്.

തളിപ്പറമ്പ് ബസാറിലെ 33 ചുമട്ട് തൊഴിലാളികളുടെ വേതനമായ 2,62,945 രൂപ ക്ഷേമനിധി ബോർഡിലേക്ക് അടക്കാതെയും ക്ഷേമനിധിയിൽ അംഗമല്ലാത്ത 12 പേരുടെ വേതന തുക 31,855 രൂപ നൽകാതെയും വഞ്ചിച്ചുവെന്നാണ് കേസ്. ചുമട്ട് തൊഴിലാളി യൂണിയൻ എസ്‌ടിയുവിന്‍റെ വാർഷിക വരിസംഖ്യയും യൂണിയന്‍റെ മറ്റ് തുകകളും കൂടി 91,000 രൂപ തളിപ്പറമ്പ് സഹകരണ ബാങ്കിൽ നിന്നും പിൻവലിച്ച് വഞ്ചിച്ചതിനും ഇബ്രാഹിമിനെതിരെ കേസുണ്ടായിരുന്നു. ഗാർഹിക പീഡനക്കേസുകളിൽ മുങ്ങി നടന്ന സന്തോഷ്‌, മുഹമ്മദ്‌ റഫീഖ്, വ്യാജ സിഡി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ നിസാറിനെയുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.