കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിന്‍റെ പേരിൽ നൂറ് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നാല് പേർ കണ്ണൂരിൽ പിടിയിലായി. പണം നിക്ഷേപിച്ചവർക്ക് ദിവസേനയെന്നോണം ലാഭ വിഹിതം നൽകാമെന്ന് വാഗ്‌ദാം ചെയ്ത് നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
![cryptocurrency cryptocurrency news cryptocurrency fraud case cryptocurrency fraud case kannur Crypto Scam ക്രിപ്റ്റോ കറൻസി ക്രിപ്റ്റോ കറൻസി വാര്‍ത്ത ക്രിപ്റ്റോ കറൻസി തട്ടിപ്പ് ക്രിപ്റ്റോ കറൻസി തട്ടിപ്പ് വാര്‍ത്ത ലോങ്ങ് റിച് ടെക്നോളജി കമ്പനി](https://etvbharatimages.akamaized.net/etvbharat/prod-images/13574714_thumnail_2x1_crrency---copy.png)
കാസർകോട് ആലമ്പാടി സ്വദേശി മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശി സി.ഷഫീഖ്, എരഞ്ഞിക്കൽ സ്വദേശി വസീം മുനവ്വറലി, വണ്ടൂർ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് ദിഷാദിന്‍റെ പരാതിയിലാണ് അറസ്റ്റ്. പണം നിക്ഷേപിച്ചവർക്ക് ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്താണ് ഈ സംഘം മണിച്ചെയിൻ മാതൃകയിൽ നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയത്.
Also Read: മരം മുറി ഉത്തരവിറങ്ങിയ സാഹചര്യം പരിശോധിക്കുമെന്ന് വനം മന്ത്രി നിയമസഭയിൽ
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോങ്ങ് റിച് ടെക്നോളജി എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു ഈ സംഘത്തിന്‍റെ പ്രവർത്തനം. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ആയിരത്തിലേറെ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ട്. ഈ തട്ടിപ്പിൽ പ്രതിയായ ഒരാൾ മലപ്പുറം പൂക്കോട്ട് പാടത്ത് വച്ച് നേരത്തെ അറസ്റ്റിലായിരുന്നു.