തിരുവനന്തപുരം : കേരളത്തിലൊഴികെ മറ്റൊരിടത്തും സി.പി.എമ്മിന് കാര്യമായ വളര്‍ച്ചയില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ടാക്കണമെന്ന് സി.പി.എം നേതാക്കള്‍ വാദിക്കുമ്പോഴാണിത്.
2017ല്‍ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തില്‍ 4,63,472 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022ല്‍ അത് 5,27,174 ആയി കൂടി. ഒരു കാലത്ത് പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തികഞ്ഞ തളര്‍ച്ചയിലാണ്. പശ്ചിമബംഗാളില്‍ 2017ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നെങ്കില്‍ 2022ല്‍ അത് 1,60,827 ആയി കുറഞ്ഞു. ത്രിപുരയിലെ പാര്‍ട്ടി അംഗസംഖ്യ കുത്തനെ താഴ്ന്നു. 97,900 അംഗങ്ങളില്‍ നിന്ന് 50,612 ലേക്ക് ത്രിപുരയില്‍ പാര്‍ട്ടി കൂപ്പുകുത്തി.
വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അംഗ സംഖ്യ 2017ലും 2022ലും
സംസ്ഥാനം | 2017 | 2022 |
തെലങ്കാന | 35,010 | 32,177 |
ഹിമാചല്‍പ്രദേശ് | 2016 | 2205 |
പഞ്ചാബ് | 7693 | 8389 |
ആന്ധ്ര പ്രദേശ് | 50,000 | 23,130 |
തമിഴ്‌നാട് | 93,780 | 93,982 |
കര്‍ണാടക | 9190 | 8052 |
മഹാരാഷ്ട്ര | 12,458 | 12,807 |
ബിഹാര്‍ | 18,590 | 19,400 |
ഗുജറാത്ത് | 3718 | 3724 |
രാജസ്ഥാന്‍ | 4707 | 5218 |
ദില്ലി | 2023 | 2213 |
2017ലെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്ത് 10,25,352 അംഗങ്ങളുണ്ടായിരുന്ന സി.പി.എമ്മിന് 2022 ലെത്തുമ്പോള്‍ ഇന്ത്യയിലെ ആകെ അംഗസംഖ്യ 9,85,757 ആയി കുറഞ്ഞു.