കണ്ണൂർ: സി.ബി.ഐ കൂട്ടിലടച്ച പട്ടിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കോടതി പറയുംപോലെ സിബിഐ കൂട്ടിലടച്ച തത്തയല്ല, യജമാനൻമാർ വരുമ്പോൾ സ്നേഹം കാണിക്കുന്ന പട്ടിയാണ്. യജമാനന്മാരല്ലാത്തവരെ കാണുമ്പോൾ അവർ കുരക്കുമെന്നും ജയരാജൻ പറഞ്ഞു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറ്റ് കോൺഗ്രസിൻ്റേയും ബിജെപിയുടേയും 'ഇലക്ഷൻ ഡിപ്പാർട്ട്മെൻ്റാ' ണെന്നും എംവിജയരാജൻ പരിഹസിച്ചു. പാതയോര സമരങ്ങൾക്കെതിരെ ഉത്തരവ് നടപ്പാക്കിയ ഹൈക്കോടതി ജഡ്ജിയെ 'ശുംഭൻ' എന്നു വിളിച്ചതിൻ്റെ പേരിൽ പൊല്ലാപ്പിലായ നേതാവാണ് എം വി ജയരാജൻ.