കണ്ണൂർ: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 336 ആയി. ഇതില്‍ 227 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ജില്ലയില്‍ 16014 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 71 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 95 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും വീടുകളില്‍ 15811 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 11883 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11498 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 10830 എണ്ണം നെഗറ്റീവാണ്. 385 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.