ETV Bharat / state

കണ്ണൂരില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Jun 8, 2020, 7:51 PM IST

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 262 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് 19  കണ്ണൂരില്‍ കൊവിഡ്  കണ്ണൂർ  Covid 19 cases in Kannur  Covid 19  Kannur
കണ്ണൂരില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂർ: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 28ന് ബഹ്‌റെനില്‍ നിന്നെത്തിയ നടുവില്‍ സ്വദേശിയായ 27കാരന്‍, ജൂണ്‍ മൂന്നിന് ഷാര്‍ജയില്‍ നിന്നെത്തിയ ആന്തൂര്‍ സ്വദേശികളായ 40കാരന്‍, 30കാരി എന്നിവരാണ് വിദേശത്ത് നിന്ന് വന്നവര്‍. മെയ് 26നാണ് പയ്യന്നൂര്‍ സ്വദേശിയായ 58കാരന്‍ മുംബൈയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 262 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 9,422 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 175 പേര്‍ ആശുപത്രിയിലും 9,247 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 49 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 72 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 8,984 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 8,612 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 8,110 എണ്ണം നെഗറ്റീവാണ്. 372 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.