കണ്ണൂര്‍: തലശ്ശേരിയില്‍ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ് -ലീഗ് -എസ്‌ഡിപിഐ -ജമാഅത്തെ ഇസ്ലാമി -ആർഎസ്എസ് -ബിജെപി സഖ്യം രൂപപ്പെട്ടെന്ന് തളിപ്പറമ്പ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദൻ. എന്നാല്‍ അവരെ പരാജയപ്പെടുത്തി തലശ്ശേരിയില്‍ ഇടതുപക്ഷം വിജയം നേടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണിയുടെ മുന്നേറ്റം ബിജെപിയെയും കോൺഗ്രസിനെയും ഭീതിപ്പെടുത്തിയിട്ടുണ്ട്. ഇതാണ് നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസ് -ലീഗ് -എസ്‌ഡിപിഐ -ജമാഅത്തെ ഇസ്ലാമി -ആർഎസ്എസ് -ബിജെപി സഖ്യം രൂപപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്‌പരം യോജിച്ചും സമാന്തരമായി ഇടപെട്ടും ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള ശ്രമമാണ് ഈ കൂട്ടുകെട്ട് നടത്തുന്നത്. അവരെയൊക്കെ പരാജയപ്പെടുത്തി തലശ്ശേരിയില്‍ വിജയം നേടുമെന്നും എം.വി ഗോവിന്ദൻ തളിപ്പറമ്പിൽ പറഞ്ഞു. കേരളത്തിൽ പരമാവധി സീറ്റുകളിൽ വിജയിച്ച് എല്‍ഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.