കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി.കെ. കൃഷ്‌ണദാസ് രംഗത്ത്. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്‌തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പി.കെ. കൃഷ്‌ണദാസ് ആരോപിച്ചു.
ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. ധർമ്മടം എംഎൽഎ കൂടിയായ പിണറായി വിജയൻ ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ നേരിൽ കാണാനെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ പരസ്യമായ ലംഘനമാണിതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ് കൂട്ടിചേർത്തു.