കണ്ണൂർ: കലയുടെ വിവിധ മേഖലകളിൽ കൈവെച്ച് പ്രതിഭ തെളിയിക്കുകയാണ് ചന്ദന ചന്ദ്രൻ. ലോക്ക് ഡൗൺ കാലത്ത് വെറുതെ ഇരുന്ന് ബോറടിച്ചപ്പോഴാണ് ചന്ദന ബോട്ടിൽ ആർട്ട് പരീക്ഷിക്കുന്നത്. ഇപ്പോൾ നിരവധി ചിത്രങ്ങളാണ് ബോട്ടിൽ ആർട്ടിലൂടെ ചന്ദന വരച്ചു തീർത്തിട്ടുള്ളത്. കൂടാതെ പാട്ടും നൃത്തവും ചന്ദനക്ക് നിത്യജീവിതത്തിന്‍റെ ഭാഗമാണ്. പെൻസിൽ ഡ്രോയിംഗ്, ക്ലേ മോഡലിംഗ് എന്നിവയിലും ചന്ദന കഴിവ് തെളിയിച്ചിട്ടുണ്ട്. ബിരുദ പഠനം പൂർത്തിയാക്കി എലമെന്‍ററി വിദ്യാഭ്യാസത്തിൽ ഡിപ്ലോമ ചെയ്യുകയാണ് ഈ പെൺകുട്ടി.
ട്രെയിനിംഗ് സ്കൂൾ സംസ്ഥാന തല കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനവും ചന്ദന നേടിയിട്ടുണ്ട്. . കണ്ണൂർ ഗീതാഞ്ജലി സ്കൂൾ ഓഫ് ആർട്ടിൽ ചിത്രകലാ അധ്യാപകനായിരുന്ന ചന്ദ്രൻ പണിക്കർ - പരിയാരം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന വോളണ്ടിയറായ സുമാ ചന്ദ്രൻ ദമ്പതികളുടെ മകളാണ് ചന്ദന . ചാന്ദിനി സഹോദരിയാണ്.