കൊച്ചി: കണ്ണൂർ അന്താരാഷ്ട്ര വിമാത്താവളത്തിൽ സിഎജി ഓഡിറ്റിങ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ നോട്ടീസ് ചോദ്യം ചെയ്ത് കണ്ണൂർ എയർപോർട്ട് കമ്പനിയായ കിയാല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹര്‍ജിയില്‍ കോടതി പിന്നീട് വിശദമായി വാദം കേള്‍ക്കും.
സര്‍ക്കാരിന് 35 ശതമാനം മാത്രം ഓഹരിയുള്ള കിയാലിനെ സ്വകാര്യ കമ്പനിയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതേ തുടർന്നാണ് സിഎജി ഓഡിറ്റിങ് വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നോട്ടീസിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.