ETV Bharat / state

കളിക്കുന്നതിനിടെ കിട്ടിയ ഐസ്ക്രീം ബോള്‍ എറിഞ്ഞു ; ധര്‍മടത്ത് സ്ഫോടനത്തില്‍ 12കാരന് പരിക്ക് - ധര്‍മടത്ത് സ്ഫോടനത്തില്‍ 12കാരന് പരിക്ക്

ബോംബ് സ്ഫോടനത്തിൽ(bomb blast) പരിക്കേറ്റ(injured in bomb blast) ശ്രീവർധിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

bomb blast in kannur  darmadam bomb blast  ധർമടത്ത് ബോംബ് സ്ഫോടനം  കണ്ണൂരിൽ സ്ഫോടനം  സ്ഫോടനത്തിൽ പരിക്ക്  injured in blast
ധർമടത്ത് ബോംബ് സ്ഫോടനം; 12 വയസുകാരന് പരിക്ക്
author img

By

Published : Nov 22, 2021, 4:22 PM IST

Updated : Nov 22, 2021, 11:00 PM IST

കണ്ണൂർ : ധർമടത്ത് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്ക്. പാലയാട് നരിവയൽ സ്വദേശിയായ 12 കാരൻ ശ്രീവർധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലയാട് നരിവയലിൽ സമീറിന്‍റെ വീട്ടുമുറ്റത്തുവച്ച് കളിക്കവേയായിരുന്നു അപകടം. തൊട്ടടുത്ത പാലയാട് ഡയറ്റിന്‍റെ ഹോസ്റ്റലിന്‍റെ പരിസരത്തേക്ക് ബോൾ പോയി. അതെടുക്കാൻ ചെന്ന ശ്രീവർധ് മൂന്ന് ഐസ്ക്രീം ബോളുകള്‍ കണ്ടു. അതിലൊന്ന് എടുക്കുകയും വീട്ടുമുറ്റത്തുവച്ച് കളിക്കാൻ വേണ്ടി എറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

കളിക്കുന്നതിനിടെ കിട്ടിയ ഐസ്ക്രീം ബോള്‍ എറിഞ്ഞു ; ധര്‍മടത്ത് സ്ഫോടനത്തില്‍ 12കാരന് പരിക്ക്

Also Read: Airtel Raises Tariffs : വിളികള്‍ക്കും പൊള്ളുന്ന വില ; മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ച് എയർടെൽ

ഇതിന്‍റെ പ്ലാസ്റ്റിക്കിന്‍റെ കഷ്‌ണം തെറിച്ച് കുട്ടിയുടെ കൈക്കും കാലിനും വയറിനും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ വിദ്യാർഥിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.

Last Updated : Nov 22, 2021, 11:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.