കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മന്ത്രിമാരുടെ ഓഫീസിലേക്ക് ബിജെപിയുടെ മാർച്ച്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിക്ക് തുല്യമായി മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് പി.കെ കൃഷ്‌ണദാസ് ആരോപിച്ചു. മഹാത്മാ മന്ദിരത്തിന് സമീപം ബാരിക്കേഡ് കെട്ടി പി.പി സദാനന്ദൻ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. മട്ടന്നൂരിൽ ഇ.പി ജയരാജൻ്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബസ് സ്റ്റാൻഡ് പരിസരത്തും പൊലീസ് തടഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി മാർച്ച് - pk krishnadas asks cm resignation
അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിക്ക് തുല്യമായി മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് പി.കെ കൃഷ്‌ണദാസ്