ETV Bharat / state

എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലയാളികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെത്തി

സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന കാറുകളും, ബൈക്കും സ്ഥലത്ത് എത്തിച്ച് സംഭവ സമയത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികളുടെ സഹായത്തോടെ പൊലീസ് അക്രമം പുനരാവിഷ്‍കരിച്ചിരുന്നു

കണ്ണൂര്‍  kannur  സലാഹുദ്ദീൻ  എസ്‍ഡിപിഐ  bike  ബൈക്ക്  SDPI
എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലയാളികളുടെ ബൈക്ക് കണ്ടെത്തി
author img

By

Published : Sep 15, 2020, 9:48 PM IST

കണ്ണൂര്‍: എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. കണ്ണവം ശ്രീ നാരായണ മഠത്തിന് സമീപത്തെ വീട്ടിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. കാറിന് പിറകില്‍ ബൈക്കിടിപ്പിച്ച് കൊലയാളി സംഘം സലാഹുദ്ദീനെ പുറത്തിറക്കുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീൻ ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി വീണ്ടും കാറില്‍ കയറാൻ ശ്രമിച്ചെങ്കിലും സംഘം സലാഹുദ്ദീനെ കാറില്‍ നിന്ന് വലിച്ചിട്ട് വെട്ടുകയായിരുന്നു.

സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന കാറുകളും, ബൈക്കും സ്ഥലത്ത് എത്തിച്ച് സംഭവ സമയത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികളുടെ സഹായത്തോടെ പൊലീസ് അക്രമം പുനരാവിഷ്‍കരിച്ചിരുന്നു. സംഭവം നടന്ന ചുണ്ടയിലും, കൈച്ചേരിക്കും നടുവിലുള്ള വളവിൽ വച്ചാണ് പുനരാവിഷ്കരണം നടന്നത്. സംഭവത്തിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ഇനിയും പിടികൂടാനായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.