ETV Bharat / state

മാഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു - ണ്ണൂർ ജില്ലാ കലക്‌ടർ

മാഹിയിൽ നാലിൽ കൂടുതൽ സംഘം ചേരരുതെന്നും ഉത്തരവിൽ പറയുന്നു. റീജനൽ അഡ്‌മിനിസ്ട്രേറ്റർ അമാൻ ശർമയാണ് ഉത്തരവിറക്കിയത്.

കൊവിഡ് 19  മാഹിയിൽ നിരോധനാജ്ഞ  ജനൽ അഡ്‌മിനിസ്ട്രേറ്റർ അമാൻ ശർമ  മാഹി  mahe latest news  ണ്ണൂർ ജില്ലാ കലക്‌ടർ  ban announced in Mahe
നിരോധനാജ്ഞ
author img

By

Published : Mar 20, 2020, 9:38 PM IST

കണ്ണൂർ: കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റീജണൽ അഡ്‌മിനിസ്ട്രേറ്റർ അമാൻ ശർമയാണ് ഉത്തരവിറക്കിയത്. നാല് പേരിൽ കൂടുതൽ സംഘം ചേരരുതെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ സ്ഥിതി തുടരുമെന്നും ഉത്തരവിൽ പറയുന്നു.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അമ്പതിൽ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കണ്ണൂർ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ പൊലീസും തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കണം. ഗൃഹപ്രവേശനം ഉൾപ്പെടെയുള്ള ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്. പ്രാര്‍ഥനാ ചടങ്ങുകളില്‍ അഞ്ച്‌ പേര്‍ മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ. വൈറസിന്‍റെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.