ETV Bharat / state

ക്ലോക്ക് ടവറിന്‍റെ മാതൃക നിർമിച്ച് കണ്ണൂർ സ്വദേശി അശ്വാക്ക് - കണ്ണൂർ സ്വദേശി അശ്വാക്ക്

കൊവിഡ് പ്രതിസന്ധിയിൽ അക്ഷീണം പ്രയത്നിച്ച ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള ആദരസൂചകമായാണ് ക്ലോക്ക് ടവറിന്‍റെ മാതൃക നിർമിച്ചതെന്ന് അശ്വാക്ക്

model of the clock tower  clock tower in Kannur  Ashwak made a model of the clock tower  ക്ലോക്ക് ടവറിന്‍റെ മാതൃക  കണ്ണൂർ സ്വദേശി അശ്വാക്ക്  ഐ.എം.എ
ക്ലോക്ക് ടവറിന്‍റെ മാതൃക നിർമിച്ച് കണ്ണൂർ സ്വദേശി അശ്വാക്ക്
author img

By

Published : Nov 17, 2020, 12:38 PM IST

കണ്ണൂർ: തലശേരിയിലെ ക്ലോക്ക് ടവറിന്‍റെ മാതൃക നിർമിച്ച് അരയാക്കൂൽ സ്വദേശി അശ്വാക്ക് ശ്രദ്ധ നേടി. കൊവിഡ് പ്രതിസന്ധിയിൽ അക്ഷീണം പ്രയത്നിച്ച ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള ആദരസൂചകമായാണ് ക്ലോക്ക് ടവറിന്‍റെ മാതൃക നിർമിച്ചത്. 15 ദിവസമെടുത്ത് ഫോം ഷീറ്റ് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 1866 ൽ രൂപീകൃതമായ തലശേരി നഗരസഭയുടെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഐ.എം.എ നിർമിച്ച ക്ലോക്ക് ടവറിന്‍റെ മാതൃക ഈ കലാകാരൻ നിർമിച്ചത്.

ക്ലോക്ക് ടവറിന്‍റെ മാതൃക നിർമിച്ച് കണ്ണൂർ സ്വദേശി അശ്വാക്ക്

2016ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ലോക്ക് ടവർ ഉദ്ഘാടനം ചെയ്‌തത്. ക്ലോക്ക് ടവറിൽ ആലേഖനം ചെയ്‌ത ബോർഡുകൾ പോലും സൂക്ഷ്‌മമായി അശ്വാക്ക് മാതൃകയിൽ വരുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്ന സമയത്തും ഒട്ടേറെ കരകൗശല വസ്‌തുക്കൾ അശ്വാക്ക് നിർമിച്ചിട്ടുണ്ട്. സഹോദരി ദിൽഷയും സഹോദരൻ ഗോകുൽ ദാസും മികച്ച കലാകാരാണ്. ചെറുവാഞ്ചേരിയിലെ ഹനിയാസ് ഡിജിറ്റൽ പ്രിന്‍റിങ് സ്ഥാപനത്തിലെ മാനേജരാണ് അശ്വാക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.