ETV Bharat / state

സിപിഎമ്മില്‍ മാത്രമല്ല, ബിജെപിയിലും "അത്ഭുതക്കുട്ടിയായി" എപി അബ്‌ദുള്ളക്കുട്ടി

ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അബ്‌ദുള്ളക്കുട്ടി എത്തുമ്പോൾ അത്‌ഭുതമല്ല, ന്യൂനപക്ഷങ്ങൾക്കുള്ള പരിഗണനയാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്നാണ് സൂചന. കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാർ മേഖലയില്‍ അടക്കം ബിജെപിക്ക് അബ്‌ദുള്ളക്കുട്ടിയുടെ ദേശീയ പദവി ഉപയോഗപ്പെടുത്താം.

AP Abdullakutty BJP National vice precedent
ബിജെപിയിലും "അത്ഭുതക്കുട്ടിയായി" എപി അബ്‌ദുള്ളക്കുട്ടി
author img

By

Published : Sep 27, 2020, 1:31 PM IST

കണ്ണൂർ: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചു പണി നടത്തിയപ്പോൾ കേരളത്തിലെ നേതാക്കൻമാർ പ്രതീക്ഷയിലായിരുന്നു. ദേശീയ പദവികൾ പലരും പ്രതീക്ഷിച്ചു. പക്ഷേ കുമ്മനം രാജശേഖരൻ അടക്കമുള്ളവരെ മറികടന്ന് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എപി അബ്‌ദുള്ളക്കുട്ടി എത്തുമ്പോൾ അതില്‍ അത്‌ഭുതമില്ല. 1999ല്‍ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി അത്‌ഭുത വിജയം നേടിയാണ് എപി അബ്‌ദുള്ളക്കുട്ടി സിപിഎമ്മിന്‍റെ അത്‌ഭുതക്കുട്ടിയാകുന്നത്. പത്ത് വർഷം കഴിയുമ്പോൾ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചതോടെ സിപിഎമ്മിന് അബ്‌ദുള്ളക്കുട്ടി കണ്ണിലെ കരടായി. കാത്തിരുന്ന് കിട്ടിയ അവസരം കോൺഗ്രസും കെ. സുധാകരനും ഭംഗിയായി വിനിയോഗിച്ചു. കണ്ണൂർ മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം മോഹിച്ചിരുന്ന കോൺഗ്രസ് നേതാക്കൻമാരെ മറികടന്ന് അബ്‌ദുള്ളക്കുട്ടി നിയമസഭയിലേക്ക്. അതും കോൺഗ്രസ് ടിക്കറ്റില്‍.

AP Abdullakutty BJP National vice precedent
ബിജെപിയിലും "അത്ഭുതക്കുട്ടിയായി" എപി അബ്‌ദുള്ളക്കുട്ടി

സോളാർ കേസ് കലങ്ങി മറിഞ്ഞ കാലത്ത് സരിതയുടെ പരാതിയില്‍ അബ്‌ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. കെ സുധാകരനെ പരസ്യമായി തള്ളിപ്പറഞ്ഞ് അബ്‌ദുള്ളക്കുട്ടി കോൺഗ്രസിനോട് വിടപറഞ്ഞു.

കുറച്ചുകാലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന അബ്‌ദുള്ളക്കുട്ടി പിന്നീട് അത്‌ഭുതപ്പെടുത്തിയത് പ്രധാന മന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിൽ പോയി നേരില്‍ കണ്ടാണ്. അധികം വൈകാതെ ബിജെപി അംഗത്വവും സംസ്ഥാന ഉപാധ്യക്ഷ സ്ഥാനവും. വീണ്ടും കേരളത്തില്‍ സജീവമായ അബ്‌ദുള്ളക്കുട്ടി ഇരുമുന്നണികളേയും കടന്നാക്രമിച്ചു. ഒടുവില്‍ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അബ്‌ദുള്ളക്കുട്ടി എത്തുമ്പോൾ അത്‌ഭുതമല്ല, ന്യൂനപക്ഷങ്ങൾക്കുള്ള പരിഗണനയാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്നാണ് സൂചന.

കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാർ മേഖലയില്‍ അടക്കം ബിജെപിക്ക് അബ്‌ദുള്ളക്കുട്ടിയുടെ ദേശീയ പദവി ഉപയോഗപ്പെടുത്താം. കൂടുതല്‍ അത്‌ഭുതങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി അബ്‌ദുള്ളക്കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ നേതാക്കൻമാർക്ക് അബ്‌ദുള്ളക്കുട്ടിയുടെ ദേശീയ പദവിയില്‍ അമർഷമുണ്ടെങ്കിലും അത് കേരളത്തില്‍ മാത്രമൊതുങ്ങുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.