കണ്ണൂര്‍: വിവാദത്തിന് വഴി തെളിയിച്ച് കൊണ്ട് ആന്തുർ നഗരസഭ വൈസ് ചെയർമാൻ ഷാജുവിന്‍റെ ഫേസ്ബുക് പോസ്റ്റ്. പ്രവാസി വ്യവസായി ആത്‍മഹത്യ ചെയ്ത വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന അദ്ദേഹം ഇപ്പോൾ ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്നു. സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലാണ് പോസ്റ്റ്. ഷാജുവിന്‍റെ ഫേസ്ബുക്ക് ഐഡിയുടെ പ്രൊഫൈല്‍ പിക്ചറായാണ് പോസറ്റ് ഇട്ടത്.
![anthoor vice-chirman-fb post-aginst-party](https://etvbharatimages.akamaized.net/etvbharat/prod-images/3675676_cpm-fb-post.jpg)
'തെറ്റ് ചൂണ്ടി കാണിച്ചാൽ അത് തിരുത്തണം അല്ലാതെ വാദിക്കാനോ ജയിക്കാനോ നില്‍ക്കരുത്' എന്ന് പോസ്റ്റിൽ പറയുന്നു. ആരുടേയും പേര് സൂചിപ്പിക്കുന്നില്ല. ആന്തുർ നഗരസഭയ്ക്കകത്ത് വിഭാഗീയതയുണ്ടെന്ന ആരോപണം നില നിൽക്കുന്ന സാഹചര്യത്തിലാണ് വൈസ് ചെയർമാന്റെ പോസ്റ്റ്. നിരവധി പേരാണ് ഷാജുവിന്‍റെ പോസ്റ്റ് അനുകൂലിച്ച് കമന്‍റിട്ടത്. എന്നാല്‍ പോസ്റ്റ് ഇട്ട് ഒരു മണിക്കൂറിന് ശേഷം ഷാജു അത് പിൻവലിച്ചു. ഇതോടെ നഗരസഭ ഭരണ സമിതിയിലെ വിഭാഗീയതയും മറ നീക്കി പുറത്ത് വന്നിരിക്കുയാണ്.