ETV Bharat / state

പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് - kerala covid care centers

ഐസിയു, വെന്‍റിലേറ്റര്‍ സൗകര്യം അധികമായി ആവശ്യം വരുന്ന സാഹചര്യത്തിലാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും ജില്ലാ ദുരന്തനിവാരണ സമിതി ഏറ്റെടുത്തത്.

ancharakandi medical college  covid treatment center  അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്  കൊവിഡ് ചികിത്സാ കേന്ദ്രം  covid treatment center ancharakandi  kannur covid  kerala covid updates  kerala covid care centers  kannur district collecter
പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്
author img

By

Published : May 11, 2021, 9:43 PM IST

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. ജില്ലയിൽ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്തതെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത രീതിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്‍റിലേറ്റര്‍ സൗകര്യത്തോടെയുള്ള ബെഡുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ അപര്യാപ്‌തമാണ്. ഐസിയു, വെന്‍റിലേറ്റര്‍ സൗകര്യം അധികമായി ആവശ്യം വരുന്ന സാഹചര്യത്തിലാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും ജില്ലാ ദുരന്തനിവാരണ സമിതി ഏറ്റെടുത്തത്. ദുരന്തനിവാരണ നിയമത്തിലെ 34, 65 വകുപ്പ് പ്രകാരവുമുള്ള പകര്‍ച്ചവ്യാധി നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആശുപത്രി ഏറ്റെടുതിരിക്കുന്നത്.

Also Read:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 110 തടവുകാര്‍ക്ക് പരോള്‍

കൊവിഡ് ബി, സി കാറ്റഗറിയില്‍പ്പെട്ട രോഗികളെയായിരിക്കും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ആശുപത്രിയില്‍ എത്തിച്ചേരുന്ന കൊവിഡ് ഇതര രോഗികളെ ജില്ലാ വാര്‍ റൂം മുഖാന്തരം മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യും. ആശുപത്രിയുടെ നടത്തിപ്പിനായി ജില്ലാ ഭരണകൂടത്തിലെയും ജില്ലാ മെഡിക്കല്‍ ഓഫീസിലെയും പ്രതിനിധികള്‍ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡും പ്രവര്‍ത്തിക്കും. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ ചികിത്സ അവിടെ തുടരുകയോ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യുമെന്നും ജില്ല കലക്‌ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.