ETV Bharat / state

ധീരജ്‌ വധം : യൂത്ത് കോൺഗ്രസ് നേതാവ്‌ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി - ധീരജ്‌ കൊലപാതക അന്വേഷണം

കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന്‌ പൊലീസ്‌

sfi activist dheeraj murder  youth congress leader nikhil paili arested  എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്‌ കൊലപാതകം  യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ നിഖില്‍ പൈലി അറസ്‌റ്റില്‍  ധീരജ്‌ കൊലപാതക അന്വേഷണം  ധീരജ്‌ കൊലക്കേസിലെ പ്രതികള്‍
ധിരജ്‌ കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവ്‌ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി
author img

By

Published : Jan 11, 2022, 9:54 AM IST

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജ്‌ വിദ്യാര്‍ഥി ധീരജിന്‍റെ കൊലപാതകത്തില്‍ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. കൊലപാതകം രാഷ്‌ട്രീയ വിരോധം കാരണമാണെന്ന്‌ എഫ്ഐ‌ആറില്‍ പറയുന്നു.

ALSO READ:ധീരജിന് അന്ത്യവിശ്രമം തളിപ്പറമ്പ്‌ പട്ടപ്പാറയിൽ ; സ്‌മാരകവും ഒരുക്കും

വധശ്രമത്തിനും സംഘം ചേർന്നതിനും നിഖിൽ പൈലിയുടെ സുഹൃത്ത് ജെറിൻ ജോജോക്ക് എതിരെയും പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. കേസില്‍ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ധീരജിന്‍റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.