ഇടുക്കി: ചെലവ് കുറഞ്ഞ രീതിയില്‍ സങ്കരയിനം പശുക്കളെ വളർത്തി മാതൃകയാവുകയാണ് യുവ കർഷകൻ ബിജു. ഇടുക്കി മുരിക്കുംതൊടിയിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ പത്ത് പശുക്കളും ഏഴ് പശുക്കുട്ടികളുമാണുളളത്. സങ്കരയിനം പശുക്കൾക്ക് ലക്ഷങ്ങൾ മുടക്കി ഹൈടെക്ക് തൊഴുത്തുകൾ വേണമെന്ന സങ്കല്‍പം മാറ്റുകയാണ് ബിജു. മുളയും കവുങ്ങും ഉപയോഗിച്ച് നിർമിച്ച നാടൻ തൊഴുത്തിൽ വിദേശ ഇനം കാലികളെ പരിപാലിക്കുന്നുണ്ട്. പശുക്കളെ കൂടാതെ ബീറ്റൽ, ജമ്നാപ്യാരി ആടുകളും ചാര, ചെമ്പല്ലി ഇനങ്ങളിൽ പെട്ട താറാവുകളും ഇവിടെയുണ്ട്. ഇതെല്ലാം വെറും പത്തു സെന്‍റിലാണ് ഒരുക്കിയിരിക്കുന്നത്.
കറവയുള്ള ഏഴ് പഴുക്കളില്‍ നിന്ന് ദിവസേന നൂറ് ലിറ്റര്‍ പാല്‍ ലഭിക്കും. സമീപത്തെ ക്ഷീര സഹകരണ സംഘത്തിലും വീടുകളിലും പാല്‍ വില്‍ക്കും. മൃഗങ്ങള്‍ക്കുള്ള ആഹാരവും ചെലവ് കുറഞ്ഞ രീതിയിലാണ് ബിജു കണ്ടെത്തുന്നത്. വീടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചാണ് പശുക്കളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും പരിപാലിക്കുന്നത്