ETV Bharat / state

Adimali Acid Attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം,കാഴ്‌ച നഷ്ടമായി ; യുവതി അറസ്റ്റില്‍ - യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

പൂജപ്പുര സ്വദേശി അരുണ്‍കുമാറിന് (27) നേരെയാണ് ആസിഡ് ആക്രമണമുണ്ടായത് (Adimali acid attack). മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ കാഴ്‌ച (youth loses vision in acid attack) നഷ്‌ടമായി

adimali acid attack news  idukki acid attack news  adimali latest news  acid attack idukki news  acid attack adimali news  അടിമാലി ആസിഡ് ആക്രമണം വാര്‍ത്ത  ഇടുക്കി ആസിഡ് ആക്രമണം വാര്‍ത്ത  ആസിഡ് ആക്രമണം പുതിയ വാര്‍ത്ത  യുവതി ആസിഡ് ആക്രമണം വാര്‍ത്ത  ആസിഡ് ആക്രമണം അറസ്റ്റ് വാര്‍ത്ത
Adimali acid attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റില്‍
author img

By

Published : Nov 20, 2021, 10:05 PM IST

ഇടുക്കി : അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം (Adimali acid attack) നടത്തിയ യുവതി അറസ്റ്റില്‍ (woman arrested for acid attack). ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലില്‍ ഷീബ സന്തോഷിനെയാണ് (36) അടിമാലി പൊലീസ് (Adimali police) അറസ്റ്റ് ചെയ്‌തത്.

നവംബര്‍ 16ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍കുമാറിന് (27) നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ കാഴ്‌ച നഷ്‌ടമായി.

അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റില്‍

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നെങ്കിലും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവാവ് അപകടനില തരണം ചെയ്‌തിട്ടില്ലെന്നാണ് വിവരം. ഷീബക്കും പൊള്ളലേറ്റിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നില്ല.

Also read: Security Guards Thrash Bystanders | സെക്യൂരിറ്റി ജീവനക്കാര്‍ വനിതയെ ഉള്‍പ്പടെ മര്‍ദിച്ചു, കൂടുതല്‍ സംഭവങ്ങള്‍ ; ദൃശ്യങ്ങള്‍

തിരുവനന്തപുരത്ത് ഹോംനഴ്‌സ് ആയി ജോലി നോക്കിയിരുന്ന ഷീബ ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. മൂന്ന് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി അരുണ്‍ കുമാറിന്‍റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച്‌ വരുത്തുകയും പള്ളിയുടെ സമീപത്ത് വച്ച്‌ അസിഡ് ആക്രമണം നടത്തുകയുമായിരുന്നു.

പിടിവലിക്കിടെയാണ് ഷീബക്ക് പൊള്ളലേറ്റത്. അബദ്ധത്തില്‍ പറ്റിയ പരിക്കാണെന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. മരുന്നുവാങ്ങുന്നതിനും ആശുപത്രിയില്‍ പോയിരുന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.