ETV Bharat / state

ഇടവേളയ്ക്ക് ശേഷം വീണ്ടും 'പടയപ്പ' ; കാട്ടാനയെത്തിയത് ദേവികുളത്ത് ജനവാസ മേഖലയില്‍ - padayappa attack

Padayappa in Munnar : മൂന്നാര്‍ ദേവികുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പ ഈ പ്രാവശ്യം നാശനഷ്‌ടങ്ങള്‍ ഒന്നും വരുത്തിയില്ല

wild elephant padayappa again in munnar  wild elephant padayappa  wild elephant padayappa attack  idukki news  padayappa news  padayappa again in munnar  ഇടവേളയ്ക്ക് ശേഷം വീണ്ടും പടയപ്പ  ദേവികുളം ജനവാസ മേഖലയില്‍ പടയപ്പ  നാശനഷ്‌ട്ടം വരുത്താതെ പടയപ്പ  ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ  പടയപ്പ ആക്രമണം  ഇടുക്കി വാർത്തകൾ  പടയപ്പ വാർത്ത  പടയപ്പ വീണ്ടും മൂന്നാറിൽ  ആക്രമണമില്ലാതെ പടയപ്പ
padayappa
author img

By ETV Bharat Kerala Team

Published : Nov 16, 2023, 7:40 PM IST

ഇടവേളയ്ക്ക് ശേഷം വീണ്ടും പടയപ്പ

ഇടുക്കി : മൂന്നാര്‍ ദേവികുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. ദേവികുളത്തെ ഡിഎഫ്ഒ കോട്ടേഴ്‌സിനും ഡിഎഫ്ഒ ബംഗ്ലാവിനും സമീപത്തുകൂടിയായിരുന്നു കാട്ടുകൊമ്പന്‍റെ യാത്ര. ദേശീയപാത മുറിച്ച് കടന്ന കാട്ടാന പ്രദേശത്ത് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല (Wild Elephant Padayappa Again In Munnar).

ഇന്ന് രാവിലെ ആറരയോടെയായിരുന്നു പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങിയത്. തുടര്‍ന്ന് ദേശീയപാത മുറിച്ച് കടന്ന് സബ് കലക്‌ടര്‍ ബംഗ്ലാവിനരികിലേക്ക് എത്തി. കന്നിമല ടോപ്പ് ഡിവിഷന്‍, ലാക്കാട് ഭാഗങ്ങളിലൂടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന സഞ്ചരിച്ചിരുന്നത്. കാലിത്തൊഴുത്തുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കാട്ടുകൊമ്പന്‍ പശുക്കള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്ന പുല്ലും ഭക്ഷിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പ മൂന്നാറിന്‍റെ ജനവാസ മേഖലകളില്‍ പതിവ് സാന്നിധ്യമായിട്ടുണ്ട്. തീറ്റതേടി അലയുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ആളുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ALSO READ:Wild Tusker Padayappa In Munnar : കാട് കയറാതെ പടയപ്പ ; കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പിൻവാങ്ങാതെ കാട്ടുകൊമ്പൻ : മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്ന് പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ (Wild Tusker Padayappa). ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് കഴിഞ്ഞ മാസം പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നത് (Wild Tusker Padayappa In Munnar). പ്രദേശത്തെ തേയില തോട്ടത്തിലും എസ്‌റ്റേറ്റ് റോഡിലും കാട്ടാന നിലയുറപ്പിച്ചതോടെ ആളുകള്‍ പ്രതിസന്ധിയിലായി.

വനംവകുപ്പ് അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. അതേസമയം കാഴ്‌ചക്കാരായി എത്തുന്നവര്‍ ആനയെ പ്രകോപിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും ചിത്രങ്ങള്‍ പകര്‍ത്തുന്നതും അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്.

കുണ്ടള മൂന്നാർ എസ്‌റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പ ആളുകളെ തടയുകയും നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചിട്ടും ജനവാസ മേഖലയിൽ തമ്പടിക്കുകയുമാണ്. അതേസമയം നാട്ടുകാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പ്രകോപനമുണ്ടാക്കിയത് ഒരു കൂട്ടം ചെറുപ്പക്കാരാണ്. ബഹളംവച്ചതോടെ ഇവർക്ക് നേരെ കാട്ടാന തിരിഞ്ഞു. മൂന്നാർ മറയൂർ റോഡിൽ കന്നിമല, നയമക്കാട് എസ്‌റ്റേറ്റ് ഭാഗത്താണ് പടയപ്പയെ കണ്ടുവരാറുളളത്.

അതേസമയം സമീപനാളുകളില്‍ ടോപ് സ്‌റ്റേഷനിലേക്കുള്ള വഴിയിൽ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്‌റ്റേറ്റ് ഭാഗങ്ങളിൽ പടയപ്പ എത്തിയിരുന്നു. കഴിഞ്ഞ മാസം സൈലന്‍റ് വാലി എസ്‌റ്റേറ്റിലിറങ്ങിയ പടയപ്പ റേഷൻകട തകർത്തിരുന്നു (Padayappa attacks in Munnar).

ALSO READ:Padayappa Munnar പടയപ്പ വീണ്ടും; മൂന്നാറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും കൃഷിയും നശിപ്പിച്ചു

പടയപ്പയുടെ ആക്രമണം : മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയുടെ സാന്നിധ്യം. മൂന്നാര്‍ ചെണ്ടുവര ലോവര്‍ ഡിവിഷനിലാണ് കാട്ടാന വന്നത്. പ്രദേശത്ത് ഉണ്ടായിരുന്ന കൃഷി കാട്ടാന നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും പടയപ്പ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. എസ്‌റ്റേറ്റ് ലയങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന കൃഷിയാണ് കാട്ടാന നശിപ്പിച്ചത് (Wild Elephant Padayappa Attack).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.