ഇടുക്കി: ആദിവാസി മേഖലയായ അടിമാലി പ്ലാമലക്കുടിയില്‍ കാട്ടാന ശല്യത്തിന് ഇനിയും പരിഹാരമില്ല. കമുകും വാഴയുമുള്‍പ്പെടെയുള്ള കൃഷികൾ കാട്ടനകള്‍ നശിപ്പിക്കുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. രാത്രികാലത്ത് ഉറക്കമുളച്ചും ശബ്ദമുണ്ടാക്കിയുമാണ് പ്രദേശവാസികള്‍ ആനകളെ അകറ്റുന്നത്.
ആദിവാസി മേഖലയായ പ്ലാമലക്കുടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന ആദിവാസി കുടുംബങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പരാതിയറിയിച്ചിട്ടും ശാശ്വത പരിഹാരമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രികാലത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് ആളുകള്‍ രക്ഷപ്പെട്ട സംഭവം പ്ലാമലക്കുടിയില്‍ ഉണ്ടായിട്ടുണ്ട്. അധിതൃതരുടെ ഭാഗത്തു നിന്നും പ്രശ്‌നപരിഹാരത്തിന് ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുന്നതും കാത്തിരിക്കുകയാണ് പ്ലാമലക്കുടിയിലെ ഒരു പറ്റം ആദിവാസി കുടുംബങ്ങള്‍.