ETV Bharat / state

കടലാര്‍ എസ്റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷം; പ്രദേശത്ത് നിരവധി നാശനഷ്‌ടങ്ങൾ - wild elephant

വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനപാലകര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നുദിവസമായി സമീപത്തെ കാടുകളില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന കഴിഞ്ഞ ദിവസം രാത്രിയോടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും പച്ചക്കറി കൃഷി നശിപ്പിക്കുകയും ചെയ്തു

വന്യമൃഗശല്യം  കാട്ടാന ശല്യം  പച്ചക്കറി കൃഷി  വനപാലകര്‍  അധികൃതര്‍  wild elephant  iduky
കടലാര്‍ എസ്റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷം; പ്രദേശത്ത് നിരവധി നാശനഷ്‌ടങ്ങൾ
author img

By

Published : Sep 5, 2020, 2:21 PM IST

ഇടുക്കി: കടലാര്‍ എസ്റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷം. പച്ചക്കറി കൃഷിയും നിര്‍ത്തിയിട്ട വാഹനവും കാട്ടാന നശിപ്പിച്ചു. കടലാര്‍ രാമസ്വാമിയുടെ കൃഷിത്തോട്ടത്തില്‍ വിളവിന് പാകമായിരുന്ന പച്ചക്കറി കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനപാലകര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മൂന്നുദിവസമായി സമീപത്തെ കാടുകളില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന കഴിഞ്ഞ ദിവസം രാത്രിയോടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും പച്ചക്കറി കൃഷി നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

കടലാര്‍ എസ്റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷം; പ്രദേശത്ത് നിരവധി നാശനഷ്‌ടങ്ങൾ

ഒരുമാസത്തിനിടെ മൂന്നാര്‍ ടൗണിലും സമീപത്തെ എസ്റ്റേറ്റുകളിലും കൂട്ടമായും ഒറ്റ തിരിഞ്ഞും എത്തുന്ന കാട്ടാനകള്‍ നിരവധി നാശനഷ്‌ടങ്ങളാണ് വരുത്തുന്നത്. വന്യമ്യഗങ്ങളെ കാടുകയറ്റാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.