ETV Bharat / state

വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം - 33 waterfall

മാങ്കുളത്തിന്‍റെ വിനോദ സഞ്ചാര സാധ്യതക്ക് ഏറ്റവും ആകര്‍ഷണം നല്‍കുന്നവയില്‍ ഒന്നാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം

WATER FALL MANKULAM  വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം  വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രം  33 waterfall  idukki
വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം
author img

By

Published : Nov 28, 2020, 8:55 PM IST

ഇടുക്കി: മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. മാങ്കുളത്തിന്‍റെ വിനോദ സഞ്ചാര സാധ്യതക്ക് ഏറ്റവും ആകര്‍ഷണം നല്‍കുന്നവയില്‍ ഒന്നാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. സൗന്ദര്യത്തിനപ്പുറം വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുണ്ടെന്നതാണ് ഈ ജലപാതത്തിന്‍റെ പ്രത്യേകത.

വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം

വേനലെത്ര കടുത്താലും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം ഒഴുകി കൊണ്ടേ ഇരിക്കും. ഒരിക്കലെങ്കിലും ഈ വെള്ളച്ചാട്ടം കണ്ട് മടങ്ങണമെന്ന് സഞ്ചാരികള്‍ പറയുന്നു. ആനക്കുളത്ത് കാട്ടാനകളെ കാണാനെത്തുന്ന സഞ്ചാരികള്‍ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും കണ്ട് മടങ്ങാറാണ് പതിവ്. ഓഫ് റോഡ് യാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്കായി മാങ്കുളത്തു നിന്നും ആനക്കുളത്തു നിന്നുമെല്ലാം വെള്ളച്ചാട്ടത്തിലേക്ക് ജീപ്പിലുള്ള യാത്രക്കും സൗകര്യമുണ്ട്. ഗ്രാമീണതയുടെ ഭംഗിക്കും വനത്തിന്‍റെ പച്ചപ്പിനുമിടയില്‍ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം തീര്‍ക്കുന്ന മനോഹാരിത സഞ്ചാരികളുടെ മനസ് കീഴടക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.