ETV Bharat / state

ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ സന്ദര്‍ശനാനുമതി - ഇടുക്കി ഡാം

അനുമതി ഇടുക്കി ജില്ലാ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്.

visitors allowed in Idukki and Cheruthoni dams till May 31  Idukki dam  Cheruthoni dam  ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ സന്ദര്‍ശനാനുമതി  ഇടുക്കി ഡാം  ചെറുതോണി ഡാം
ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ സന്ദര്‍ശനാനുമതി
author img

By

Published : Mar 30, 2022, 9:51 AM IST

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ പൊതുഅവധി ദിവസങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് സന്ദര്‍ശനാനുമതി. ഇതിനോടനുബന്ധിച്ച് ഡാമുകളുടെ പരിസരത്ത് താത്കാലിക ശുചിമുറി സംവിധാനം ഒരുക്കിയിട്ടുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിക്കുകയും സിസിടിവി ക്യാമറ, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവയിലൂടെ സുരക്ഷയും വര്‍ധിപ്പിച്ചു.

മെയ് 31 വരെ ശനി, ഞായര്‍ പൊതുഅവധി ദിവസങ്ങളിലാണ് സന്ദര്‍ശകരെ അനുവദിക്കുക.ഇടുക്കി ജില്ലാ ഗോള്‍ഡന്‍ ജൂബിലി ആഘോഷം 2022 നോടനുബന്ധിച്ചാണ് ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ഇടുക്കി ജില്ലാ കലക്‌ടര്‍ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

also read: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസി നാളെ

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്, ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പുവരുത്തി ഡാമിലും പരിസരത്തും മാലിന്യ സംസ്‌കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.