ഇടുക്കി:വില്‍പനക്കായി കൈവശം സൂക്ഷിച്ചിരുന്ന നാല് കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെൻ്റ് സംഘം പിടികൂടി. കുഞ്ചിത്തണ്ണി സ്വദേശി ഷാജി പീറ്റര്‍, ബൈസണ്‍വാലി സ്വദേശി സുബ്രഹ്മണ്യന്‍ മാടസ്വാമി എന്നിവരാണ് പിടിയിലായത്.അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെൻ്റ് സംഘത്തിൻ്റെ സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഈ മാസം അഞ്ച് മുതല്‍ ജനുവരി അഞ്ച് വരെയാണ് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെൻ്റ് സംഘം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്.
ക്രിസ്മസ് പുതുവത്സാരാഘോഷങ്ങള്‍ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ പിടിച്ചെടുത്ത കഞ്ചാവിന് വിലമതിക്കുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു. ആന്ധ്രയില്‍ നിന്നും എത്തിച്ച കഞ്ചാവ് എറണാകുളം സ്വദേശിക്ക് കൈമാറുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന പമ്പിന് സമീപം പ്രതികള്‍ കാത്ത് നില്‍ക്കവെയാണ് സംശയം തോന്നിയ നാര്‍ക്കോട്ടിക് സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്.