ഇടുക്കി: പെരിഞ്ചാംകുട്ടി തേക്ക് പ്ലാൻ്റേഷൻ കയ്യേറി ആദിവാസികൾ വീണ്ടും കുടില്‍കെട്ടി. ആദിവാസി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് കുടുംബങ്ങളാണ് കുടിൽ കെട്ടിയത്. മൂന്നാർ ഡി.എഫ്.ഒ കണ്ണന്‍റെ നേതൃത്വത്തിൽ വനപാലക സംഘം ഇവരെ ഒഴിപ്പിച്ചു. വനപാലക സംഘം ടെന്‍റുകള്‍ പൊളിച്ച് നീക്കി. നിർബന്ധപൂർവ്വം ഒഴിപ്പിക്കുകയായിരുന്നുവെങ്കിലും ഇവരുടെ ഭൂമി പ്രശ്‌നം ജില്ലാ ഭരണകൂടത്തെ അറിയിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വെള്ളത്തൂവൽ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
പെരിഞ്ചാംകുട്ടി തേക്ക് പ്ലാൻ്റേഷനില്‍ വീണ്ടും കുടില്‍കെട്ടി ആദിവാസികൾ
കയ്യേറ്റം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ മൂന്നാർ ഡി.എഫ്.ഒ കണ്ണന്‍റെ നേതൃത്വത്തിൽ ഇവരെ ഒഴിപ്പിച്ചു. പെരിഞ്ചാംകുട്ടിയിലെ ഭൂസമരം 2002 മുതലാണ് തുടങ്ങിയത്