ഇടുക്കി: കൃഷി സ്ഥലത്ത് ജോലിചെയ്യുന്നതിനിടെ ആദിവാസി യുവാവിന് വെടിയേറ്റതായി പരാതി. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇരുപ്പുകല്ലുകുടി കുടി സ്വദേശിയായ അല്ലിമുത്തുവിന്‍റെ മകന്‍ സുബ്രമണ്യനാണ് (39) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നെഞ്ചിന്‍റെ മധ്യത്തില്‍ തറച്ച വെടിയുണ്ട മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തെടുക്കാന്‍ സാധിക്കാത്ത നിലയിലാണ് വിദഗ്‌ധ ചികിത്സക്കായി കോട്ടയത്തേക്ക് എത്തിച്ചത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൃഷി സ്ഥലത്തു നിന്നിരുന്ന വന്യമൃഗമാണെന്നു കരുതി വെടിവെച്ചതാണ് എന്നാണ് കരുതുന്നത്. വെടിവെച്ചയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. മൂന്നാര്‍ പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആദിവാസി യുവാവിനു വെടിയേറ്റത് അബദ്ധത്തിലാണോ അതോ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
Also Read:റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറിക്കലെന്ന് ആരോപണം