ഇടുക്കി: മാസങ്ങളായി വളര്‍ത്തു മൃഗങ്ങളെ കൊന്ന് നാടിനെ ഭീതിയിലാഴ്‌ത്തിയ പുലി ഒടുവില്‍ വനം വകുപ്പിന്‍റെ കെണിയില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ നെല്ലിമലയിലാണ് ആറു വയസ് പ്രായമായ പുള്ളിപുലി കെണിയില്‍ വീണത്.
കഴിഞ്ഞ ആറു മാസമായി പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ട്. ഇതിനോടകം അഞ്ചോളം വളർത്തു മൃഗങ്ങളെ പുലി കൊന്ന് തിന്നുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ പുലി പുതുവേല്‍ സ്വദേശി സിബിയുടെ പശുവിനെയും കൊന്നു. പുലിയുടെ ആക്രമണം പതിവായതോടെ നടപടി സ്വീകരിക്കാത്ത വനംവകുപ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്.
അതേ സമയം പുലിയെ പിടികൂടിയെങ്കിലും വളര്‍ത്ത് മൃഗങ്ങളെ നഷ്‌ടമായ കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്‌ടപരിഹാരം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.