ETV Bharat / state

മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രിമാര്‍

അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം നേരത്തെ തമിഴ്‌നാടിനോട് അവശ്യപ്പെട്ടിരുന്നു.

mullaperiyar dam  മുല്ലപ്പെരിയാര്‍  മുല്ലപ്പെരിയാര്‍ ഡാം  റോഷി അഗസ്റ്റിന്‍  കെ. രാജന്‍  Roshi Augustine  K. Rajan  mullaperiyar
മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറുമുയര്‍ത്തി; ആശങ്ക വേണ്ടെന്ന് മന്ത്രിമാര്‍
author img

By

Published : Oct 30, 2021, 7:11 AM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. രണ്ട് ഷട്ടറുകള്‍ രാവിലെ തുറന്നിട്ടും പ്രതീക്ഷിച്ചത് പോലെ ജലനിരപ്പ് കുറയാത്തതിനാലാണ് രാത്രി ഒമ്പതിന് രണ്ടാം നമ്പര്‍ ഷട്ടര്‍ കൂടി തുറന്നത്. 275 ഘനയടി വെള്ളമാണ് ഇതുവഴി ഒളുക്കുന്നത്. ഇതോടെ അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് 825 ആയി ഉയര്‍ന്നു. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം നേരത്തെ തമിഴ്‌നാടിനോട് അവശ്യപ്പെട്ടിരുന്നു. അതേസമയം കൂടുതല്‍ ഷട്ടർ ഉയർത്തിയെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിന്‍റെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.