ETV Bharat / state

കുരുമുളകിന് വിലത്തകർച്ച; കർഷകർ പ്രതിസന്ധിയിൽ - pepper

നിലവിൽ ഉണങ്ങിയ കുരുമുളകിന് 300 മുതൽ 328 രൂപ വരെയാണ് കർഷകർക്ക്‌ ലഭിക്കുന്നത്

pepper prices  കുരുമുളകിന്‍റെ വിലത്തകർച്ച  കർഷകർക്ക്‌ തിരിച്ചടി  ഇടുക്കി  കുരുമുളക്‌ കൃഷി  pepper  idukki news
കുരുമുളകിന് വിലത്തകർച്ച; കർഷകർ പ്രതിസന്ധിയിൽ
author img

By

Published : Mar 4, 2021, 3:50 PM IST

ഇടുക്കി: വിലത്തകര്‍ച്ചയിൽ കുരുമുളക്‌ കൃഷി. കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദനക്കുറവും രോഗ കീടബാധയും മൂലം വലിയ പ്രതിസന്ധിയാണ് നിലവിൽ കുരുമുളക് കർഷകർ നേരിടുന്നത് . ഇതോടൊപ്പം വിളവെടുപ്പ് കാലത്തുണ്ടാകുന്ന വില തകര്‍ച്ച കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ് സമ്മാനിക്കുന്നത്. നിലവിൽ ഉണങ്ങിയ കുരുമുളകിന് 300 മുതൽ 328 രൂപ വരെയാണ് കർഷകർക്ക്‌ ലഭിക്കുന്നത് . പച്ച കുരുമുളകിന് കിലോഗ്രാമിന്‌ 100 രൂപയുമാണ് ലഭിക്കുന്നത് .

ഉല്‍പ്പാദന ചിലവ് ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരുമുളക് കര്‍ഷകരെ നിലനിര്‍ത്തുന്നതിനും കുരുമുളകിന് വില സ്ഥിരത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ വിളവെടുത്താല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ആയിരം രൂപയെങ്കിലും വില സ്ഥിരത ലഭിച്ചാല്‍ മാത്രമേ കൃഷിയുമായി മുമ്പോട്ട് പോകാന്‍ കഴിയൂ എന്നുമാണ് കര്‍ഷകര്‍ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.