ETV Bharat / state

കണ്ണീരും ചോരയും ഉറഞ്ഞ മണ്ണ്, പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് - പെട്ടിമുടി ദുരന്തം ഒരു വയസ് വാര്‍ത്ത

സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വയസ്.

പെട്ടിമുടി ഒരാണ്ട് വാര്‍ത്ത  പെട്ടിമുടി ദുരന്തം വാര്‍ത്ത  പെട്ടിമുടി ഉരുള്‍പൊട്ടല്‍ വാര്‍ത്ത  പെട്ടിമുടി ഒരു വര്‍ഷം വാര്‍ത്ത  പെട്ടിമുടി ദുരന്തം വാര്‍ഷികം വാര്‍ത്ത  പെട്ടിമുടി ദുരന്തം  പെട്ടിമുടി ദുരന്തം ഒരാണ്ട് വാര്‍ത്ത  രാജമല പെട്ടിമുടി വാര്‍ത്ത  മൂന്നാര്‍ പെട്ടിമുടി ദുരന്തം വാര്‍ത്ത  ഇടുക്കി രാജമല വാര്‍ത്ത  ലയം ഉരുള്‍പൊട്ടല്‍ വാര്‍ത്ത  pettimudi landslide  pettimudi landslide news  devastating pettimudi news  pettimudi landslide anniversary news  pettimudi landslide anniversary  pettimudi tragedy news  pettimudi tradegy  munnar pettimudi news  രാജമല പെട്ടിമുടി വാര്‍ത്ത  പെട്ടിമുടി കുരിശുമല വാര്‍ത്ത  ഉരുള്‍പൊട്ടല്‍ വാര്‍ത്ത  പെട്ടിമുടി ദുരന്തം ഒരു വയസ് വാര്‍ത്ത  കുരിശുമല ഉരുള്‍പൊട്ടല്‍ വാര്‍ത്ത
കണ്ണീരും ചോരയും ഉറഞ്ഞ മണ്ണ്, പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്
author img

By

Published : Aug 6, 2021, 8:06 AM IST

Updated : Aug 6, 2021, 11:44 AM IST

ഇടുക്കി: കുരിശുമലയ്ക്ക് മുകളിൽ നിന്ന് പൊട്ടിയൊഴുകിയ ഉരുൾ. ഒറ്റരാത്രി കൊണ്ട് ആ ഉരുൾ പൊട്ടിയിറങ്ങിയപ്പോൾ ഇല്ലാതായത് മണ്ണില്‍ ഉറച്ചു നിന്ന് ജീവിതം നെയ്‌തെടുക്കാൻ ചോരയും നീരും ചിന്തിയവരുടെ ജീവനും ജീവിത പ്രതീക്ഷകളും. കണ്ണീരും ചോരയും നിലവിളിയും പെട്ടിമുടിപുഴയിൽ അലിഞ്ഞുചേർന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വയസ്. നാല് ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70 പേരുടെ ജീവനാണ് അന്ന് ഉരുൾ കവർന്നെടുത്തത്. 12 പേർ മാത്രമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കണ്ണീരും ചോരയും ഉറഞ്ഞ മണ്ണ്, പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്

ഒറ്റ രാത്രി കൊണ്ട് മണ്ണോട് ചേർന്നവർ

ഓഗസ്റ്റ് ആറിന് രാത്രി പത്തരയ്ക്കാണ് പെട്ടിമുടിക്ക് മീതെ ദുരന്തം ഉരുൾപൊട്ടിയെത്തിയത്. നിമിഷനേരം കൊണ്ട് ലയങ്ങളെല്ലാം മണ്ണിനടിയിലായി. കൂറ്റൻ പാറക്കല്ലുകളും വന്നുവീണു. ജോലി കഴിഞ്ഞുവന്ന ക്ഷീണത്തിൽ മിക്കവരും ഉറക്കം പിടിച്ചിരുന്നു. ഉറക്കെ കരയാനാകും മുമ്പ് തന്നെ അവർ മണ്ണിൽ പൂണ്ടുപോയി.

വാർത്താവിനിമയ സംവിധാനങ്ങളുടെ കുറവുകാരണം 10 മണിക്കൂറിന് ശേഷമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. അതായത് പിറ്റേ ദിവസം. പിന്നെ നടന്നത് സംസ്ഥാനം കണ്ടതിൽവെച്ച് ഏറ്റവും ശ്രമകരമായ രക്ഷാപ്രവർത്തനമായിരുന്നു. ദുരന്തനിവാരണസേനയും വിവിധ വകുപ്പുകളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

അഞ്ഞൂറിലധികം പേർ രക്ഷാപ്രവർത്തനത്തിനിറങ്ങി. കൊവിഡ് കൊടുംപിരികൊണ്ട് നിൽക്കുന്ന സമയം. ആരും അതിനെ വകവെച്ചില്ല. പേടിച്ചില്ല. പ്രതീക്ഷയോടെ തിരച്ചിൽ തുടങ്ങി. 19 ദിവസം നീണ്ടുനിന്ന തിരച്ചിൽ. ഓരോ ദിവസവും ഹൃദയഭേദകമായിരുന്നു കാഴ്‌ചകൾ. അച്ഛനും അമ്മയ്ക്കുമൊപ്പം കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ നാട് കണ്ണീരണിഞ്ഞു. ഉറ്റവരെ ഒരു നോക്കുകാണാൻ ദുരന്തഭൂമിയിലെത്തിയ ബന്ധുക്കളുടെ അലമുറകൾ.

കാണാമറയത്ത് നാല് പേര്‍

ദുരന്തഭൂമിയിലും സമീപത്ത് കൂടി ഒഴുകുന്ന പെട്ടിമുടിപുഴ, ഗ്രാവൽ ബാങ്ക്, ഉരുൾപൊട്ടി ഒഴുകിയ ഭാഗത്തെ വനപ്രദേശങ്ങൾ എന്നിവിടങ്ങളിലായിരുന്നു കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ നടന്നത്. തിരച്ചിലിൽ 14 കിലോമീറ്റർ ദൂരത്ത് നിന്ന് വരെ മൃതദേഹങ്ങൾ കണ്ടെടുത്തു. കനത്ത മഴയും മൂടൽമഞ്ഞും കൊടും തണുപ്പും അട്ടകടിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണുയർത്തിയത്.

ദുരന്തഭൂമിയിൽനിന്ന് നാല് കിലോമീറ്റർ ദൂരത്തുള്ള രാജമലയ്ക്ക് സമീപമുള്ള എസ്റ്റേറ്റ് ആശുപത്രിയിലാണ് രക്ഷാപ്രവർത്തകർ കണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ പരിശോധനകൾ നടത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർക്കാർ ഡോക്‌ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. അവസാനം നാലുപേരെ ഒഴികെ ബാക്കി 66 പേരെ കണ്ടെത്തി. പരമാവധി ശ്രമിച്ചിട്ടും ആ നാലുപേർ കാണാമറയത്തുതന്നെ നിന്നു. ഇവരെ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവ് ഇറങ്ങി.

ദുരന്തത്തിൽ മരിച്ചവരെ സമീപത്തെ മൈതാനത്താണ് സംസ്‌കരിച്ചത്. 66 പേരും ഉറങ്ങുന്നത് ഒരു സ്ഥലത്ത്. ഓരോരുത്തർക്കും പ്രത്യേകമായി കല്ലറകൾ. സ്ലാബുകൾക്ക് മുകളിൽ ഓരോരുത്തരുടെയും പേര് വിവരങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. കണ്ണൻദേവൻ കമ്പനിയുടെ നേതൃത്വത്തിൽ സമീപത്തായി ദുരന്തത്തിൽ മരിച്ചവർക്കായി പ്രത്യേക സ്‌മാരകവും നിർമിക്കുന്നുണ്ട്.

ദുരന്തഭൂമി ഇന്ന് വിജനമായ സ്ഥലമാണ്. ദുരന്തത്തിൽപ്പെട്ട ലയങ്ങൾ ഇരുന്ന സ്ഥലങ്ങളിൽ കാടുപിടിച്ചുതുടങ്ങി. സമീപത്തെ ലയങ്ങളിൽ താമസിച്ചിരുന്ന തൊഴിലാളികളെ കണ്ണൻദേവൻ കമ്പനിയുടെ മറ്റ് എസ്റ്റേറ്റുകളിലേക്ക് മാറ്റിപ്പാർപ്പിച്ച് അവിടെത്തന്നെ ജോലി നൽകി. ദുരന്തം പെയ്‌തിറങ്ങിയ ആ ദിവസത്തിന് ഇന്നേക്ക് ഒരാണ്ട്.

Read more: പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്; ആഘാതത്തില്‍ നിന്ന് കരകയറാതെ ഇരകള്‍

Last Updated : Aug 6, 2021, 11:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.