ETV Bharat / state

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും 2024 ഓടു കൂടി കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് ജലജീവൻ പദ്ധതി

ഇടുക്കി  ജലജീവന്‍ മിഷന്‍ പദ്ധതി  ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു  The Chief Minister inaugurated  Chief Minister  Jalajeevan Mission project  The Chief Minister inaugurated the Jalajeevan Mission project
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
author img

By

Published : Oct 9, 2020, 10:12 AM IST

ഇടുക്കി: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും 2024 ഓടു കൂടി കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് ജലജീവൻ പദ്ധതി.

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനം ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 49,65,000 ഗ്രാമീണ കുടുംബങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷത്തിനിടെ പൈപ്പിലൂടെ വര്‍ഷം മുഴുവന്‍ കുടിവെള്ളം ലഭ്യമാക്കുകയാണ് മിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ 43837 ഗ്രാമീണ ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 134.51 കോടി രൂപയ്ക്ക് സംസ്ഥാന ജലശുചിത്വ സമിതി അനുമതി നല്‍കി. 2020-21 കാലഘട്ടത്തില്‍ 32 പഞ്ചായത്തുകളിലായി 36413 കണക്ഷനുകള്‍ നല്‍കുവാനാണ് ലക്ഷ്യം. ശേഷിക്കുന്ന 1,90,159 ഗ്രാമീണ ഭവനങ്ങള്‍ക്ക് 2024 ഓടു കൂടി കണക്ഷനുകള്‍ നല്‍കുവാനാണ് വിഭാവനം ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ 564 പദ്ധതികളാണ് നടപ്പാക്കുക. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതിന്‍റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. ഇതിന്‍റെ രണ്ടാം ഘട്ടം 586 വില്ലേജുകളിലും 380 പഞ്ചായത്തുകളിലും 23 ബ്ലോക്ക് പഞ്ചായത്തുകളിലുമുള്ള മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 16,48,000 കണക്ഷനുകള്‍ നല്‍കുന്നതിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുകയാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ഉടന്‍ ലഭിക്കുവാനായിട്ടാണ് അവര്‍ക്ക് മുന്‍തൂക്കമുള്ള വില്ലേജുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ ആര്‍ക്കും അറിയാന്‍ സാധിക്കും വിധത്തില്‍ സുതാര്യവും സമയബന്ധിതവുമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റിയും ജലനിധിയുമാണ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സികള്‍. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാനതലം വരെ സമിതികള്‍ രൂപീകരിച്ചാണ് കേന്ദ്ര സഹായം കൂടിയുള്ള പദ്ധതിയുടെ പ്രവര്‍ത്തനം സാധ്യമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.