ETV Bharat / state

കൈക്കൂലി വാങ്ങുന്നതിനിടയില്‍ തഹസില്‍ദാര്‍ പിടിയില്‍ - കൈക്കൂലി കേസ്

പീരുമേട് എൽഎ തഹസിൽദാരായ യൂസ് റാവുത്തറാണ് പിടിയിലായത്

thahasildhar arrested  bribe case  കൈക്കൂലി കേസ്  ഇടുക്കി വാര്‍ത്തകള്‍
കൈക്കൂലി വാങ്ങുന്നതിനിടയില്‍ തഹസില്‍ദാര്‍ പിടിയില്‍
author img

By

Published : Feb 22, 2021, 10:00 PM IST

ഇടുക്കി: പട്ടയം നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് പണം വാങ്ങുന്നതിനിടയിൽ ഭൂപതിവ് തഹസിൽദാർ പിടിയിൽ. പീരുമേട് എൽഎ തഹസിൽദാരായ യൂസ് റാവുത്തറാണ് പിടിയിലായത്. രണ്ട് ഏക്കർ 17സെന്‍റ് സ്ഥലത്തിന് പട്ടയം നൽകാൻ ഉപ്പുതറ കൂവലേറ്റം കണിശേരി രാധാമണി സോമനോട് 50,000 രൂപയാണ് ഇയാൾ ആവശ്യപെട്ടത്.

മുപ്പതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ മുപ്പതിനായിരം രൂപയിൽ കൈക്കൂലിയായ ഇരുപതിനായിരം രൂപയും ഫീസിനത്തിൽ പതിനായിരം രൂപയുമാണ് വാങ്ങിയത്. സ്ഥലം സന്ദർശിച്ച വകയിൽ 1500 രൂപ വണ്ടിക്കൂലിയിനത്തിൻ മുമ്പ് ഇയാൾ വാങ്ങിയിരുന്നു. തുടർന്നാണ് 2020 ജൂലൈ 10ന് ഇവർ വിജിലൻസിനെ ബന്ധപ്പെടുന്നത്. വിജിലന്‍സിന്‍റെ നിർദ്ദേശപ്രകാരമാണ് ഇന്ന് പണം കൈമാറിയത്. ഇതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.