ഇടുക്കി: കൊവിഡ് പ്രതിസന്ധിയില്‍ ദുരിതമൊഴിയാതെ ടാക്‌സി മേഖല. ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കാര്യമായ വരുമാനം ലഭിച്ച് തുടങ്ങിയിട്ടില്ലെന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നത്. വിനോദസഞ്ചാര മേഖലയില്‍ ഇടിവുണ്ടായതും കൂടെകൂടെയുള്ള ഇന്ധന വില വര്‍ധനവും വെല്ലുവിളിയാണ്. മെച്ചപ്പെട്ട വരുമാനം ഉണ്ടാകേണ്ട സമയമാണിപ്പോള്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രോട്ടോകോള്‍ പ്രകാരമുള്ള പരിശോധനകള്‍ നടക്കുന്നതിനാല്‍ ആവശ്യക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ വിളിച്ചാണ് ഓട്ടം പോകുന്നതെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. എത്രനാള്‍ ഇങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ഈ മേഖലയിലെ ജീവനക്കാര്‍. ലഭിക്കുന്ന തുച്‌ഛമായ വരുമാനം മിച്ചം പിടിച്ചാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും വായ്‌പകള്‍ തിരിച്ചടക്കുന്നതും. ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് സഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
കൊവിഡ് പ്രതിസന്ധി; ടാക്‌സി മേഖല ദുരിതത്തില്‍ - covid crises
വിനോദസഞ്ചാര മേഖലയില്‍ ഇടിവുണ്ടായതും ഇന്ധന വില വര്‍ധനവും വെല്ലുവിളിയാണ്
![കൊവിഡ് പ്രതിസന്ധി; ടാക്‌സി മേഖല ദുരിതത്തില്‍ കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ ടാക്‌സി മേഖല ടാക്‌സി മേഖല കൊവിഡ് 19 വിനോദസഞ്ചാര മേഖല covid crises tax drivers](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8018380-thumbnail-3x2-taxi.jpg?imwidth=3840)